ഓം
നീ
അജ
സുന്ദരി
തമസ്സിലെങ്ങോ
ചങ്കുപൊട്ടിയൊഴുകിയ
തീവ്രവേദനതൻ തിങ്ങലിൽ സംഭവിച്ച
ആദികാരണത്തിൻ മുഖം
സൌരയൂഥങ്ങൾ
പ്രകൃതി
സർവ്വം
നീ
ഞാൻ
നിന്റെ
മിഴിയിൽ
ഞാനെന്ന സ്വപ്നം
അറിവിൻ നിറവിൽ ഋതം
ജ്യോതിസ്സുകൾ ആദിയിലേക്കു മടങ്ങവേ
ഓർമ്മകൾ പരിത്യജിച്ച
സംസ്കാരശേഷം
അനന്യം
അന്യം
നീയാണ്
കാരണഹേതു
ഭമണം ചഞ്ചലം ഗുണം
ആദിമാതാവിന്റെ അതിവ്യാപ്തിവിശേഷം
അഭിശപ്തമീ സന്തതി
അപൂർണം സൃഷ്ടി
ഞാനാണ്
ശബ്ദാതാവൃത്തി
ആത്മഭോജനം കർത്തവ്യം
പരിണാമത്തിന്നനുസ്യൂതാനുപ്രവാഹം
അസത്യമജ്ഞാനമന്തം
ഭിക്ഷാം ദേഹി മാം
മഹാദയിതേ നിത്യമീക്ഷണം സമ്പൂർണ്ണം
ഒരു ആപേക്ഷിക ബഹുവാദിയാകയാൽ താങ്കൾ പറയുന്നതെല്ലാം ശരിയാണെന്നു ജീവബിന്ദുവിനു അറിയാമെങ്കിലും കൂടുതൽ മികച്ച അറിവിനായി അയാൾ പരിശ്രമിക്കുന്നു. താങ്കൾ അയാളുടെ ഗുരുവാണെങ്കിലും ശിഷ്യൻ കാലക്രമത്തിൽ ഗുരുവിനേക്കാൾ മികച്ചവനാകുമെന്നും അയാൾക്കറിയാം
Poems 1 കവിത 1 K.G.Sasi കെ.ജി.ശശി എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
Poems 1 കവിത 1 K.G.Sasi കെ.ജി.ശശി എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
2011 സെപ്റ്റംബർ 28, ബുധനാഴ്‌ച
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)