2011, ഒക്‌ടോബർ 7, വെള്ളിയാഴ്‌ച

പുരാതന കവിതകൾ 4 - സ്വാതന്ത്ര്യം

തുടിയുടെ താളം നെഞ്ചിൽ
കറങ്ങും പമ്പരമെൻ തലയിൽ
വിടർന്ന കൺകളിൽ
നരിയെക്കണ്ടൊരു ഹരിയുടെ ഭാവം
വാലിനു പകരം നീട്ടിയ കൈകൾ കാൽമുട്ടു മടക്കി
വളച്ചുവിട്ടൊരു ടെമ്പറു കൂടിയ
കമ്പിയതായെൻ ദേഹം.

പ്രാകും വാക്കുകൾ മനസ്സിനുള്ളിൽ
കോട്ടകൾ കെട്ടുന്നു
ഞരമ്പിലുയരും ഗതിപ്രവാഹം
ചിന്തകളാകുന്നു.
അതിൽ ഞാനലിഞ്ഞു ചേരുന്നു.

ചങ്കൂറ്റം പോയി
എന്റെ നെഞ്ചൂക്കും പോയി
തുറിച്ച നോട്ടം തുളച്ച മനസ്സിൽ
പഴയ വാചകക്കസർത്തതെല്ലാം
ഒലിച്ചു പോകുന്നു

ചിനച്ചുയർന്നു കുതിച്ചുപായും
കറുത്ത കുതിരയെ പിടിച്ചു കെട്ടുന്നു
സ്വാതന്ത്ര്യത്തിൻ കഴുത്തറുക്കുന്നു
വിറച്ച കണ്ഠം പതിഞ്ഞ ശബ്ദം
എൻ വാക്കുകൾ കേൾക്കുന്നു
അരുതരുതരുതേയെന്റെ
കഴുത്തറുക്കരുതേ
കഴുത്തറുക്കരുതേ
allnews googlenews veekshanam keralakaumudi malayalam-blogsheet madhyamam memoware gutenberg bookyards malayalam-bloglist thanimalayalam chintha cyberjalakam varamozhi malayalamblogroll thappiokka christwithabindhi